അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാലിനെ തള്ളി പത്മപ്രിയ; പാർവതി മത്സരിക്കാൻ സന്നദ്ധത അറിയിച്ചത് സെക്രട്ടറിയോട്
- കായംകുളം കൊച്ചുണ്ണിയുടെ വീര കഥപറയാൻ ആദ്യ ട്രെയിലർ എത്തി
- ആലപ്പുഴയിൽ നിന്നും കാണാതായ 19 കാരനേയും 15 കാരിയേയും കണ്ടെത്തി; പൊലീസ് കണ്ടെത്തുന്നതിനു മുൻപേ ഇവർ വിഷം കഴിച്ചിരുന്നു, ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും കുഴഞ്ഞു വീണു
- ഉപ്പും മുളകും‘ സംവിധായകനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
- ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് ഇനി നോയിഡയിൽ
അഭിമന്യുവിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് അറസ്റ്റിൽ
കൊച്ചി മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് എറണാകുളം ഏരിയാ പ്രസിഡന്റ് അനസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചനയിൽ അനസിനു പങ്കുള്ളതായി വ്യക്തമായതിനാലാണ് അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.
കേസിൽ ഇതേവരെ 5 പേർ അറസ്റ്റിലായിട്ടുണ്ട് 15 പ്രതികളാണ് ആകെ കേസിലുള്ളത്. കൊലപാതകം ആസൂത്രിമായിരുന്നു എന്നാണ് പൊലീസ് നിഗമനം. സംഭവ ദിവസം സ്വന്തം നാട്ടിലായിരുന്ന അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അന്ന് രാത്രി തന്നെ അഭിമന്യു കൊല്ലപ്പെട്ടു. ക്യാമ്പസിലെ എസ് എഫ് ഐയുടെ പ്രവർത്തകരെ ഭയപ്പെടുത്തി ഒതുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.