ഹൈദെരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കിയാൽ ഭാഗ്യം വരും; യോഗിയുടെ നിർദേശത്തെ പിന്തുണച്ച് സന്യാസിമാർ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (11:16 IST)
പ്രയാഗ്‌രാജ്: ഹെദെരാബാദിന്റെ പേര് എന്നാക്കണം എന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തിന് പിന്തുണ പ്രഖ്യാപിച്ച് സന്യസിമാരുടെ സംഘടനയാായ അഖാഡ പരിശത്ത്. പേരുമാാറ്റുന്നത് ഹൈദെരാബദിന്റെ വിധിയെ തന്നെ മാറ്റിമറിയ്ക്കും എന്നും ഹൈദെരാബാദിന്റെ പേര് മാറ്റത്തെ ആരും എതിർക്കുമെന്ന് തോന്നുന്നില്ല എന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ നിർദേശത്തെ പിന്തുണച്ചുകൊണ്ട് അഖാഡ പരിശത്ത് ചെയ്ർമാൻ മഹന്ദ് നരേന്ദ്ര ഗിരിയുടെ പ്രതികരണം.

ഹൈദെരാബദ് എന്ന പേര് മാറ്റി ഭാഗ്യ നഗർ എന്നാക്കിയാൽ ഭാഗ്യം വരുമെന്ന് ഹൈദെരാബാദ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. യുപിയിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഫൈസാബാദിന്റെ പേര് ആയോധ്യ എന്നും, അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നുമാക്കി. ഹൈദെരാബാദിലും പേര് മാറ്റണം എന്നായിരുന്നു യോഗി ആദിത്യൻനാഥിന്റെ നിർദേശം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :