ആക്ഷന്‍ ഇന്ത്യയില്‍ മതി; യുകെ വിമാനത്താവളത്തില്‍ അക്ഷയ് കുമാറിനെ തടഞ്ഞുവച്ചു- താരത്തെ ചതിച്ചത് ആരാധകരോ ?

ബോളിവു‌ഡ് താരത്തെ ഒരു മണിക്കൂറോളം നേരം തടഞ്ഞുവച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍

അക്ഷയ് കുമാറിനെ വിമാനത്താവളത്തില്‍ തടഞ്ഞു, അക്ഷയ് കുമാര്‍ , ബോളിവു‌ഡ് , സിനിമ
ലണ്ടൻ| jibin| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (17:12 IST)
ബോളിവു‌ഡ് താരം അക്ഷയ് കുമാറിനെ യുകെയിലെ ഹീത്രോ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. മതിയായ രേഖകള്‍ കൈവശം ഇല്ലാതിരുന്നതിന് പിന്നാലെ ആരാധകര്‍ മൊബൈലിലും മറ്റും ചിത്രങ്ങള്‍ എടുത്തതുമാണ് താരത്തെ വെട്ടിലാക്കിയത്. റസ്‌റ്റം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ എത്തിയ ബോളിവു‌ഡ് താരത്തെ ഒരു മണിക്കൂറോളം നേരം തടഞ്ഞുവച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

കനേഡിയൻ പൗരത്വമുണ്ടെന്ന് അവകാശപ്പെട്ട അക്ഷയ് കുമാറിന് യുകെയില്‍ വിനോദസഞ്ചാരത്തിന് എത്തുകയാണെങ്കിൽ വിസ ആവശ്യമില്ല. എന്നാൽ ജോലി സംബന്ധമായി വരികയാമെങ്കിൽ വിസ നിർബന്ധമാണ്. ഷൂട്ടിംഗ് ആവശ്യത്തിനായി എത്തിയത് ജോലിയുടെ ഗണത്തില്‍ വരുമെന്നും അതിനാല്‍ വിസ ആവശ്യമാണെന്നുമായിരുന്നു അധികൃതര്‍ വ്യക്തമാക്കിയത്.

വിസയില്ലാതെയാണ് അക്ഷയ് കുമാര്‍ രാജ്യത്ത് എത്തിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് മതിയായ രേഖകള്‍ ഹാജരാക്കിയശേഷമാണ് താരത്തിന് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിച്ചത്. അതേസമയം, താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇത് നിഷേധിക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :