എന്തിരന്‍ 2ല്‍ വില്ലന്‍ സാക്ഷാല്‍ അക്ഷയ് കുമാര്‍ !

Enthitan 2, Shankar, Akshay Kumar, Arnold, Rajanikanth, എന്തിരന്‍ 2, യന്തിരന്‍ 2, അര്‍ണോള്‍ഡ്, ഷങ്കര്‍, അക്ഷയ് കുമാര്‍, രജനികാന്ത്
Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2015 (19:55 IST)
എന്തിരന്‍ 2 വരികയാണ്. ബുധനാഴ്ച ചിത്രീകരണം ആരംഭിച്ചു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡചിത്രത്തിന് 450 കോടിയാണ് ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ രജനികാന്തിന്‍റെ വില്ലനാര് എന്നതായിരുന്നു ഇതുവരെ നിലനിന്ന ഏറ്റവും വലിയ സസ്പെന്‍സ്. ആ സസ്പെന്‍സ് ഇവിടെ തീരുകയാണ്. ബോളിവുഡിന്‍റെ ആക്ഷന്‍ കിംഗ് സാക്ഷാല്‍ അക്ഷയ് കുമാറാണ് എന്തിരന്‍ 2ലെ വില്ലന്‍!

അര്‍ണോള്‍ഡ് ഷ്വാര്‍സനഗറെ വില്ലനാക്കാനായിരുന്നു ഷങ്കര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അര്‍ണോള്‍ഡ് മുന്നോട്ടുവച്ച പല ഉപാധികളും അംഗീകരിക്കാന്‍ ഷങ്കറിനായില്ല. ഒടുവില്‍ ബോളിവുഡില്‍ നിന്ന് വില്ലനെ കൊണ്ടുവരാന്‍ ഷങ്കര്‍ തീരുമാനിക്കുകയായിരുന്നു. ബോളിവുഡില്‍ ഖാന്‍‌ത്രയം കഴിഞ്ഞാല്‍ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ്കുമാര്‍.

അക്ഷയ് കുമാറിനൊപ്പം നീല്‍ നിതിന്‍ മുകേഷും ഈ ചിത്രത്തില്‍ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കത്തി’യിലെ വില്ലന്‍ വേഷത്തിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നീല്‍ നിതിന്‍ മുകേഷ്. കത്തി നിര്‍മ്മിച്ച ലൈക പ്രൊഡക്ഷന്‍സ് തന്നെയാണ് എന്തിരന്‍ 2 നിര്‍മ്മിക്കുന്നത്.

രജനികാന്തിന്‍റെ കരിയറില്‍ ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നത്. എ ആര്‍ റഹ്‌മാന്‍ തന്നെയാണ് ചിത്രത്തിന് സംഗീതം. എമി ജാക്സണ്‍ നായികയാകുന്ന സിനിമയുടെ ഛായാഗ്രഹണം നിരവ് ഷായാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :