ആഭാസകരമായ സന്ദേശങ്ങൾ ഐശ്വര്യയ്ക്ക് അയച്ചു; ബിഗ്‌ ബോസ് മുന്‍ താരം അജാസ് ഖാനെതിരെ എഫ്ഐആർ

മോഡലായ ഐശ്വര്യ ചൗബേയുടെ പരാതിയിന്മേലാണ് നടപടി

അജാസ് ഖാൻ , ബിഗ്‌ ബോസ് , ഐശ്വര്യ ചൗബേ , ആഭാസകരമായ സന്ദേശം
മുംബൈ| joys| Last Updated: ബുധന്‍, 8 ജൂണ്‍ 2016 (12:14 IST)
പ്രശസ്ത റിയാലിറ്റി ഷോ ആയ ബിഗ്‌ ബോസിലെ മുന്‍ താരം അജാസ് ഖാനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ആഭാസമായ സന്ദേശങ്ങൾ മോഡലിനു അയച്ചു എന്ന പരാതിയിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മോഡലായ ഐശ്വര്യ ചൗബേയുടെ പരാതിയിന്മേലാണ് നടപടി. തന്റെ തന്നെ അധിക്ഷേപാർഹമായ ചിത്രം മോഡലിനു അയച്ചു കൊടുത്തതാണ് പരാതിക്കാധാരം

മോശമായ സന്ദേശങ്ങൾ ഖാൻ തനിക്ക് അയയ്ക്കുകയായിരുന്നു എന്ന ഐശ്വര്യ പരാതിപ്പെട്ടു. കഴിഞ്ഞദിവസം വേര്‍സേവ പൊലീസിനെ സമീപിച്ച മോഡൽ ഇന്ന് പരാതി നല്‍‌കുകയായിരുന്നു. മോഡലിന്റെ പരാതിയെ തുടര്‍ന്നാണ് നടനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

പബ്ലിസിറ്റിക്കു വേണ്ടിയല്ല താൻ പരാതി നല്‍കിയതെന്നും അജാസ് ഖാന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ് താന്‍ ഇത് ചെയ്‌തതെന്നും തന്റെ കത്തിൽ ഐശ്വര്യ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :