ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (18:22 IST)
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. വായുഗുണനിലവാര സൂചിക 346 ആണ്. ഇന്ന് രാവിലെ എട്ടുമണിക്ക് ആര്‍കെ പുരം പ്രദേശത്തെ കണക്കാണിത്.

പൂജ്യത്തിനും 50 ഇടയിലുള്ള വായുഗുണനിലവാരമാണ് നല്ലതായി കണക്കാക്കുന്നത്. 100നും 200നും ഇടയില്‍ വായുവിന്റെ ഗുണം ഇടത്തരമാണ്. 200നും 300നും ഇടയില്‍ മോശമാണ്. 300ന് മുകളില്‍ വളരെ മോശമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :