മമ്മൂട്ടി ചെയ്തില്ലെങ്കില്‍ സുരാജ് വെഞ്ഞാറമൂട്, കാതലിലെ മാത്യുവിനായി ഉയര്‍ന്നുവന്ന പേര്, കഥയുമായി സംവിധായകന്‍ ആദ്യം ചെന്നത് മമ്മൂട്ടിയുടെ അടുത്തേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (15:09 IST)
മമ്മൂട്ടി ചെയ്തില്ലെങ്കിലും കാതല്‍ സിനിമ പൂര്‍ത്തിയാക്കുമായിരുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി.മാത്യു എന്ന കഥാപാത്രമാകാന്‍ മറ്റൊരു നടന്‍ മനസ്സില്‍ ഉണ്ടായിരുന്നുവെന്നും സംവിധായകന്‍ വെളിപ്പെടുത്തി.

നടന്‍ സുരാജ് വെഞ്ഞാറമൂടിനെയും നിര്‍മാതാക്കള്‍ മനസ്സില്‍ കണ്ടിരുന്നു. സുരാജിന്റെ പേരാണ് ആദ്യം നിര്‍ദ്ദേശമായി വന്നതെങ്കിലും കഥ കേട്ടയുടന്‍ തന്റെ മനസ്സിലേക്ക് ഓടിവന്നത് മമ്മൂട്ടിയുടെ മുഖമായിരുന്നു എന്നും ജിയോ ബേബി പറയുന്നു.


'ഞാന്‍ മമ്മൂക്കയുടെ അടുത്ത് മാത്രമേ പോയിട്ടുള്ളൂ. മമ്മൂക്ക ഇല്ലെങ്കിലും ഈ സിനിമ ചെയ്യുമായിരുന്നു സുരാജിന്റെ പേര് സജഷനായി വന്നിരുന്നു. എന്നാല്‍ മമ്മൂക്കയിലേക്ക് ആദ്യം ചെല്ലാം, എന്നിട്ട് മതി ബാക്കി എന്നായിരുന്നു തീരുമാനം.
ഞാനും ആദര്‍ശും പോള്‍സണും ഒരുമിച്ചിരിക്കുമ്പോള്‍ സജഷന്‍ വന്നെന്ന് മാത്രമേയുള്ളൂ. മമ്മൂക്ക അത് ചെയ്താല്‍ നന്നാവുമെന്ന് തോന്നി. മമ്മൂക്കയ്ക്കും അത് തന്നെ തോന്നി. മറ്റെല്ലാം സെക്കന്‍ഡ് ഓപ്ഷനായിരുന്നു. അദ്ദേഹം ഇല്ലെങ്കിലും നമ്മള്‍ ഈ സിനിമ ചെയ്യുമായിരുന്നു',- ജിയോ ബേബി പറഞ്ഞു.
നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്.ജ്യോതിക ആണ് നായിക.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :