jf|
Last Updated:
വ്യാഴം, 28 മെയ് 2015 (15:05 IST)
വൈകി ജോലിക്കെത്തിയ 17 എയര്‍ ഹോസ്റസുമാരെ എയര്‍ ഇന്ത്യ സസ്പെന്‍ഡു ചെയ്തു. ജീവനക്കാര്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിലൂടെയാണ് ജീവനക്കാരുടെ കൃത്യവിലോപം കണ്ടെത്തിയത്. ഈ 17 ജീവനക്കാരും ജോലിയില്‍ അലംഭാവം കാണിച്ചതിന്റെ ഫലമായി മൂന്നുതവണ വിമാനം വൈകിയെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് നടപടി.
നേരത്തെ അച്ചടക്കലംഘത്തെ തുടര്‍ന്ന് 272 ഓളം ജീവക്കാരെ നേരത്തെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള എയര്‍ ഹോസ്റസുമാരുടെ അഭാവം ഉടന്‍ പരിഹരിക്കുമെന്നും കൂടാതെ സാന്‍ ഫ്രാന്‍സിസ്കോ, ഡാളസ്, ഹൂസ്റണ്‍, വാഷിംഗ്ടണ്‍, ബോസ്റ്റണ്‍ തുടങ്ങി അഞ്ചോളം സ്ഥലങ്ങളിലേക്കു സര്‍വീസ് വ്യാപിപ്പിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.