സനാ|
jibin|
Last Modified ശനി, 4 ഏപ്രില്‍ 2015 (19:47 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ നിന്ന് ജിബൂത്തിയില്‍ എത്തിച്ച 322 യാത്രക്കാരുമായി രണ്ടാമത്തെ എയര്‍ ഇന്ത്യാ വിമാനം
കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇവരെയും വഹിച്ചു കൊണ്ടുള്ള വിമാനം രാത്രി 10.30ന് നെടുമ്പാശേരിയില്‍ എത്തും. യമനില്‍ നിന്ന് 978 ഇന്ത്യാക്കാരാണ് ഇതുവരെ നാട്ടിലെത്തിയതെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദീന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
യമനില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയവരില്‍ കൂടുതലും മലയാളികളെയാണ് (337). 246 മഹാരാഷ്ട്രക്കാരും 85 തമിഴ്നാട്ടുക്കാരും 86 ആന്ധ്രാ പ്രദേശുകാരെയും ഇന്ത്യയുടെ രക്ഷാസംഘം നാട്ടിലെത്തിച്ചത്. ഇന്നലെ രാത്രി 664 പേരെ നാട്ടിലെത്തിച്ചു. മൂന്നു വിമാനങ്ങളിലായിട്ടാണ് ഇവരെ തിരിച്ചെത്തിച്ചത്. 334 പേരെ മുംബൈയിലും 330 പേരെ അര്‍ധരാത്രിയോടെ കൊച്ചിയിലുമെത്തിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.