മരണസംഖ്യയിൽ ചൈനയെ മറികടന്ന് ബ്രിട്ടൺ, ഫ്രാൻസിൽ ഒറ്റ ദിവസം മരണപ്പെട്ടത് 1,355 പേർ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 4 ഏപ്രില്‍ 2020 (07:22 IST)
കോവിഡ് വ്യാപനം ചെറുക്കാനാകാതെ ലോക രാഷ്ട്രങ്ങൾ പകച്ചുനിൽക്കുകയാണ്., മരണ സംഖ്യയിൽ ബിട്ടൺ ചൈനയെ മറികടന്നു. 24 മണിക്കൂറിനുള്ളിൽ 684 പേർ കൂടി മരിച്ചതോടെ ബ്രിട്ടണിൽ മരണം 3605 ആയി ഉയർന്നു. ആകെ 38,168 പേർക്കാണ് ബ്രിട്ടണിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഫ്രാൻസിലെ സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,355 പേർക്കാണ് ഫ്രാൻസിൽ കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. കിഴക്കൻ മേഖലയിലെ നഴ്സിങ് ഹോമുകളിൽ രോഗം ബാധിച്ച് നിരവധിപേർ മരണപ്പെട്ടു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതോടെ മരണസംഖ്യ 500 കടന്നു. ഇറ്റലിയിൽ 14,681 പേരും സ്പെയിനിൽ 10,935 പേരും രോഗ ബാധയെ തുടർന്ന് മരണപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :