1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Serious allegations against Air India Express

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

എയര്‍ ഇന്ത്യ IX 196 വിമാനത്തില്‍ സാങ്കേതിക തകരാറുണ്ടെന്ന് ആരോപിച്ച് യാത്രക്കാര്‍ പരാതി നല്‍കി.

No air conditioning
ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് രാജസ്ഥാനിലെ ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ IX 196 വിമാനത്തില്‍ സാങ്കേതിക തകരാറുണ്ടെന്ന് ആരോപിച്ച് യാത്രക്കാര്‍  പരാതി നല്‍കി. ദുബായിലെ കൊടും ചൂടിനിടയില്‍ എയര്‍ കണ്ടീഷന്‍ ചെയ്യാത്ത വിമാനത്തില്‍ അഞ്ച് മണിക്കൂര്‍ ഇരിക്കേണ്ടി വന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. ജൂണ്‍ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 
സാങ്കേതിക തകരാറുകള്‍ കാരണം ദുബായില്‍ നിന്ന് അഞ്ച് മണിക്കൂര്‍ വൈകിയാണ് വിമാനം പറന്നുയര്‍ന്നത്. വിമാനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും യാത്രക്കാര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രായമായവരും കുട്ടികളും കടുത്ത ചൂടില്‍ ബുദ്ധിമുട്ടുന്നത് ചിത്രങ്ങളിലും വീഡിയോകളിലും കാണാം. ആ സമയത്ത് പുറത്തെ താപനില 40 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്ന് യാത്രക്കാര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ട്. 
 
അന്ന് വൈകുന്നേരം 7.25 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം, തകരാര്‍ പരിഹരിച്ചതിന് ശേഷം പിറ്റേന്ന് പുലര്‍ച്ചെ 12.45 നാണ് പുറപ്പെട്ടത്. വിമാനത്തിനുള്ളില്‍ കുടിവെള്ളം പോലും വിതരണം ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. എയര്‍ ഇന്ത്യ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അടുത്ത ലേഖനം
പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം