1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. International Yoga Day 2025

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

Yoga
ക്രിസ്തുവിന് അഞ്ചായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പെയുള്ള വേദസാഹിത്യങ്ങളിലും ഉപനിഷത്ത് ശാഖകളിലും പരാമര്‍ശമുള്ള ഒന്നാണ് യോഗ. വെറും ഒരു വ്യായാമം മാത്രമല്ല മനസ്സിന്റെ ശാന്തിയും ആത്മീയമായ ഉന്നതിയുമെല്ലാം യോഗ ലക്ഷ്യം വെയ്ക്കുന്നു.പതഞ്ജലി മഹര്‍ഷിയുടെ യോഗശാസ്ത്രം എന്ന ഗ്രന്ഥമാണ് യോഗയെ ശാസ്ത്രീയമായി വിശദീകരിച്ചത്. അന്താരാഷ്ട്ര യോഗാ ദിനമായി ജൂണ്‍ 21ന് ആചരിച്ചാണ് ലോകം യോഗയെ സ്വീകരിക്കുന്നത്. ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നേരം പകല്‍ സമയമുള്ള (Summer Solstice) ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നത്.
 
 2014ലാണ് യോഗാദിനമായി ജൂണ്‍ 21 ആചരിക്കാന്‍ തീരുമാനിച്ചത്. 177 രാജ്യങ്ങളുടെ പിന്തുണയോടെ ലോകം ജൂണ്‍ 21ന് യോഗാദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് ലോകം നല്‍കുന്ന അംഗീകാരം കൂടിയാണിത്.എല്ലാ മതക്കാരും ലോകമൊന്നാകെ യോഗയെ സ്വീകരിച്ചു എന്നതാണ് വിവിധ നാടുകളിലെ യോഗയ്ക്കുള്ള സ്വീകാര്യത വ്യക്തമാക്കുന്നത്. ഒരു ജീവിതശൈലിയായി യോഗയെ സ്വീകരിച്ചവര്‍ അനവധിയാണ്. വിവിധ യോഗാസനങ്ങള്‍, ധ്യാനം എന്നിവയിലൂടെ  ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും ശേഷി മെച്ചപ്പെടുന്നു. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും ആശ്വാസം നല്‍കാനും യോഗ സഹായിക്കുന്നു.
 
അടുത്ത ലേഖനം
എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം