ടേക്ക് ഓഫിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി

  എയര്‍ ഇന്ത്യ , ടേക്ക് ഓഫ് , ഗോവ
പനാജി| jibin| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (15:39 IST)
164 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത് എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടുകയും പക്ഷിയെ ഇടിക്കുകയും ചെയ്തു. ഗോവയിലെ ദബോളിം വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 7.20നാണ് സംഭവം നടന്നത്.

മുംബൈ വഴി ഡൽഹിക്ക് പോകുന്ന എയർ ഇന്ത്യ വിമാന(എ.ഐ866)മാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഉടന്‍തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് മാറ്റുകയും അവര്‍ക്ക് താമസിക്കാന്‍ ഹോട്ടലിൽ താമസ സൗകര്യം ഒരുക്കുകയും ചെയ്തു.

ഇന്നു തന്നെ മടങ്ങണമെന്ന് ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് വൈകിട്ടുള്ള വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. അതേസമയം സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് വിമാനത്താവള ഡയറക്ടർ കെഎസ് റാവു വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :