മെര്‍ക്കുറി പുരട്ടി സ്വര്‍ണ്ണക്കടത്ത്: 24 ലക്ഷത്തിന്‍റെ സ്വര്‍ണ്ണം പിടിച്ചു

 സ്വര്‍ണ്ണക്കടത്ത് , കരിപ്പൂര്‍ വിമാനത്താവളം , എയര്‍ ഇന്ത്യ
കരിപൂര്‍| jibin| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (17:35 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത്. സ്വര്‍ണ്ണത്തില്‍ മെര്‍ക്കുറി പുരട്ടി സ്വര്‍ണ്ണക്കടത്ത് നടത്തിയയാള്‍ 24 ലക്ഷത്തിന്‍റെ സ്വര്‍ണ്ണവുമായി പിടിയിലായി.

കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് എമിറേറ്റ്‍സ് എയര്‍ വിമാനത്തില്‍ വന്നിറങ്ങിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ടിഎം സുലൈമാനില്‍ നിന്നാണ്‌ 813 ഗ്രാം വരുന്ന രണ്ട് സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തത്. സ്വര്‍ണ്ണം പിടിക്കുകയാണെങ്കില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അപായമുണ്ടാവട്ടെ എന്ന നിലയിലാണ്‌ മെര്‍ക്കുറി പുരട്ടിയതെന്ന് സംശയമുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ്‌ ഇത്തരമൊരു സംഭവം.

വിമാനമിറങ്ങിയ സുലൈമാന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ വേളയില്‍ സംശയം തോന്നിയ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സിന്‍റെ അവസരോചിതമായ ഇടപെടലിലാണ്‌ വലയിലായത്. ഇയാളുടെ ബാഗിനുള്ളില്‍ ഉണ്ടായിരുന്ന സ്പീക്കറിനു ചുറ്റുമുള്ള മാഗ്നെറ്റിനോട് ചേര്‍ത്ത് സ്വര്‍ണ്ണക്കട്ടികള്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :