1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Air India Cabin crew shortage

ഇന്ന് വൈകിട്ടോടെ ജോലിയില്‍ പ്രവേശിക്കണം; ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കി എയര്‍ ഇന്ത്യ

Air India
ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വീസുകള്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കി എയര്‍ ഇന്ത്യ. ഇന്ന് വൈകിട്ടോടെ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയ നിര്‍ദേശം. നേരത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 ഓളം ജീവനക്കാരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടിരുന്നു.
 
സമരത്തെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. പിന്നാലെ യാത്രക്കാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മിക്കവരും സര്‍വീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. 76 വിമാന സര്‍വീസുകള്‍ ഇന്ന് തടസ്സപ്പെട്ടേക്കുമെന്ന് അറിയിപ്പുണ്ട്. ഇന്നലെ 90 ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കേണ്ടിവന്നത്. 
അടുത്ത ലേഖനം
Plus Two Exam Result Live Updates: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 78.69 ശതമാനം