ഇന്ത്യൻ ടീമിനെ എത്തിക്കാനായി എയർ ഇന്ത്യ സ്ഥിരം സർവീസുകളിലൊന്ന റദ്ദാക്കിയെന്ന് പരാതി
Team India,Modi
അതേസമയം രാവിലെ ദില്ലിയില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ ടീം പുലര്‍ച്ചെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മുംബൈയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താരങ്ങള്‍ക്ക് പ്രത്യേക വിരുന്ന് സംഘടിപ്പിച്ചിരുന്നു. രാവിലെ 6 മണിക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലായിരുന്നു താരങ്ങളും കുടുംബാഗങ്ങളും ഒഫീഷ്യല്‍സും ബാര്‍ബഡോസില്‍ നിന്നും ദില്ലിയില്‍ എത്തിച്ചേര്‍ന്നത്. രാവിലെ പത്തരയോടെയാണ് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കിയത്. ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാനായി പുലര്‍ച്ചെ മുതല്‍ തന്നെ ദില്ലി വിമാനത്താവളത്തിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു.
