സ്വതസിദ്ധമായ കഴിവുകൾ കൊണ്ട് ആയിരങ്ങളെ കയ്യിലെടുക്കുന്ന ആ മണികിലുക്കം ഇനി ഓർമകളിൽ മാത്രമെന്ന് തിരിച്ചറിയുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്- ഷാജി കൈലാസ്

വളർത്തി വലുതാക്കിയവരെ മറക്കാതെ അവരിലൊരാളായി ജീവിച്ചയാളാണ് മണി

 കലാഭവന്‍ മണി  , ഷാജി കൈലാസ് , ഫേസ്‌ബുക്ക് , മണിയുടെ മരണം
കൊച്ചി| jibin| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (16:05 IST)
‘കൂട്ടുകാരെ ബെഡില്‍ കിടക്കാന്‍ അനുവദിച്ചിട്ട് തറയില്‍ കിടന്നുറങ്ങും, ആരെങ്കിലും ഷൂട്ടിംഗ് സെറ്റില്‍ കാണാനെത്തിയാല്‍ വയറ് നിറയെ ഭക്ഷണം നല്‍കും’ അതൊക്കെയായിരുന്നു കലാഭവന്‍ മണി. തന്റെ സ്വതസിദ്ധമായ കഴിവുകൾ കൊണ്ട് ആയിരങ്ങളെ കയ്യിലെടുക്കാൻ കഴിഞ്ഞിരുന്ന ആ മണികിലുക്കം ഇനി ഓർമകളിൽ മാത്രം എന്ന് തിരിച്ചറിയുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണെന്നും ഷാജി കൈലാസ് തന്റെ ഫേസ്‌‌ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.

ഷാജി കൈലാസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പുര്‍ണ്ണരൂപം:-

നിന്റെ ചിരിച്ചുകൊണ്ടുള്ള മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞാൻ വിളിച്ചാൽ എവിടെയാണ് ഷൂട്ടിംഗ്? എന്താണു റോൾ? എന്നൊന്നും ചോദിക്കാതെ ഓടിവരുന്ന മണിയെ മാത്രം. ആ ശരീരത്തിൽ ഇനി ജീവന്റെ തുടിപ്പുകൾ ബാക്കിയില്ല എന്നോർക്കുവാൻ പോലും സാധിക്കില്ല, ആ ചേതനയറ്റ ശരീരം കാണുവാനുള്ള ശക്തിയും എനിക്കില്ല. ഒരിക്കൽ ഷൂട്ടിംഗിനിടയിൽ മണിയുടെ റൂമിലേക്ക്‌ കടന്നുച്ചെന്ന ഞാൻ കണ്ടതു തറയിൽ കിടന്നുറങ്ങുന്ന മണിയെ ആയിരുന്നു. അവന്റെ ഡ്രൈവറും മറ്റുള്ളവരും ബെഡിലും. ഞാൻ അവനോടു ചോദിച്ചു ഇതെന്താ ഇങ്ങനെയെന്നു. അവൻ പറഞ്ഞ മറുപടി മാത്രം മതിയായിരുന്നു അവനെ ജനങ്ങൾക്കു ഇത്ര ഇഷ്ടപ്പെടാനുള്ള കാരണം അറിയാൻ. " ഞാൻ എന്നും ബെഡിൽ അല്ലേ കിടന്നുറങ്ങുന്നത്? പക്ഷെ ഇവർ അങ്ങനെയല്ലല്ലോ?"

ഷൂട്ടിംഗ് ലൊകേഷനിൽ അവനെ കാണാൻ വരുന്നവർക്ക് വയറുനിറയെ ഭക്ഷണം കൊടുക്കാതെ അവൻ ഒരിക്കലും തിരിച്ചയച്ചിട്ടില്ല. ജീവിതത്തിന്റെ എല്ലാ കയ്പ്പുരസങ്ങളും രുചിച്ചറിഞ്ഞു അതിനോടെല്ലാം പടവെട്ടി ജയിച്ചു കയറിവന്ന ആ കലാകാരനോട്‌ ആദരവും അല്പം അസൂയയും തോന്നുന്നതിൽ ഒരു തെറ്റുമില്ല. കടന്നുവന്ന വഴികൾ മറക്കാതെ, വളർത്തി വലുതാക്കിയവരെ മറക്കാതെ അവരിലൊരാളായി ജീവിച്ച മണി ഇത്ര നേരത്തെ യാത്ര പറഞ്ഞു പിരിയേണ്ട ഒരാളായിരുന്നില്ല. തന്റെ സ്വതസിദ്ധമായ കഴിവുകൾ കൊണ്ട് ആയിരങ്ങളെ കയ്യിലെടുക്കാൻ കഴിഞ്ഞിരുന്ന ആ മണികിലുക്കം ഇനി ഓർമകളിൽ മാത്രം എന്ന് തിരിച്ചറിയുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്. സ്വന്തം കുടുംബത്തിലെ ഒരാൾ പറയാതെ പടിയിറങ്ങിപ്പോയ ഒരു സങ്കടം. ഇറങ്ങിപ്പോയ അയാൾ ഇനി തിരിച്ചുവരില്ല എന്നു കൂടി അറിയുമ്പോൾ ആ സങ്കടം ഇരട്ടിയാകുന്നു.
നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച്‌ പിരിഞ്ഞുപോയ പ്രിയ സുഹൃത്തിനു കണ്ണുനീരിൽ കുതിർന്ന വിട.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി
ദുഃഖവെള്ളി ആചരണത്തിന് നാളെ കേരളത്തിലെ എല്ലാ മദ്യശാലകൾ, BEVCO, കൺസ്യൂമർഫെഡ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
ഗുരുതരമായ ഭീഷണികള്‍ ദമ്പതിമാര്‍ നേരിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരും സമൂഹത്തെ ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം
വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്.

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ...

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി
വിജയ് മുസ്ലീം വിരുദ്ധ ചിന്താഗതിയുള്ള ആളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി തുര്‍ക്കി കഴിഞ്ഞാഴ്ചയാണ് വിഴിഞ്ഞത്ത് ...