അനുബന്ധ വാര്‍ത്തകള്‍
- 105 പോയന്റ് നഷ്ടത്തിൽ സെൻസെക്സ് ക്ലോസ് ചെയ്തു, അദാനി ഗ്രീനിൽ 6% നേട്ടം
- ഭാവിപദ്ധതികൾ വ്യക്തമാക്കി രോഹിത് ശർമ: ശ്രേയസിനും റുതുരാജിനും തിരിച്ചടി
- ഇവര്‍ക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവ് കൂടുതലായിരിക്കും
- ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ഫോംഔട്ട് തുടര്‍ന്നാല്‍ കോലി തെറിക്കും, അവസരം കാത്ത് ഇവര്‍
- രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനം
ഹിജാബ് വിവാദം: ചികിത്സാരീതി ആകുമ്പോഴേക്കും ആന ചെരിയുമെന്ന് ഹർജിക്കാർ: ഇടനിലക്കാരനല്ലെന്ന് ഹൈക്കോടതി
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരും. വിഷയത്തിൽ ഇന്ന് രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാർ ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുമെന്ന അവസ്ഥയാണുള്ളതെന്ന് വ്യക്തമാക്കി.
അതേസമയം ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്ന് കോടതി മറുപടി നൽകി. ഭരണഘടനാപരമായ വിഷയങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാതിരിക്കാൻ കഴിയില്ല.എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും പ്രശ്‌നപരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.വാദം നാളെയും തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.