സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (12:03 IST)
ഹിജാബ് വിവാദത്തെ തുടര്‍ന്ന് കര്‍ണാടകത്തില്‍ അടച്ചിട്ടുരുന്ന സ്‌കൂളുകള്‍ വീണ്ടും തുറന്നു. സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബെമ്മൈ ഞായറാഴ്ച പറഞ്ഞിരുന്നു. പത്താംക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. അതേസമയം ഹയര്‍സെക്കന്ററി ക്ലാസുകളും കോളേജ് ക്ലാസുകളും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് കര്‍ണാടകയില്‍ വിവാദത്തിന് കാരണമായ സംഭവം ഉണ്ടായത്. ഉടുപ്പി ജില്ലയിലെ സര്‍ക്കാര്‍ ഗേള്‍സ് പിയു കോളേജിലാണ് ഹിജാബ് വിവാദം ഉണ്ടാകുന്നത്.