രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് സംഘപരിവാര്‍; സദാചാര പൊലീസിംഗ് നടത്താന്‍ ഒരു സംഘടനയേയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്

ബംഗുളുരു| AISWARYA`| Last Updated: വെള്ളി, 29 ഡിസം‌ബര്‍ 2017 (14:38 IST)
പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി സംഘപരിവാര്‍ രംഗത്ത്. രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുളള നിയന്ത്രണ നിര്‍ദ്ദേശങ്ങളുമായാണ് സംഘപരിവാര്‍ എത്തിയിരിക്കുന്നത്.

ലഹരിയുപയോഗവും, ലൈംഗിക അഴിഞ്ഞാട്ടവുംആണ് നടക്കുന്നതെന്നും അതിനാല്‍ നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. അതേസമയം സദാചാര പൊലീസിംഗ് നടത്താന്‍ ഒരു സംഘടനയേയും അനുവദിക്കില്ലെന്നും കര്‍ണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഢി പറഞ്ഞു. എല്ലാവര്‍ഷവും ഇത്തരം എതിര്‍പ്പുകളുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്താറുണ്ടെന്നും ഇത്തവണ അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :