Last Updated:
വെള്ളി, 18 ജനുവരി 2019 (13:02 IST)
ഭോപ്പാൽ:
ഭാര്യ ഒരു സെൽഫി ഭ്രാന്തിയാണെന്നും കൂടെ ജീവിക്കാൻ ആവില്ലെന്നും കാണിച്ച് ഭർത്താവ് കുടുംബ കോടതിയിൽ. മധ്യപ്രദേശിലാണ് സംഭവം. വിവാഹം കഴിഞ്ഞതു മുതൽ ഇരുപത്തി നാലു മണികൂറും ഭാര്യ സ്മാർട്ട്ഫോണിലാണ് സമയം ചിലവഴിക്കുന്നത് എന്നും അതിനാൽ ഇനിയും യുവതിയോടൊപം ജീവിക്കാനാകില്ലാ എന്നും ഭർത്താവ് പരാതിയിൽ പറയുന്നു.
താനുമായി സംസാരിക്കാൻ പോലും ഭാര്യ സമയം കണ്ടെത്താറില്ല. മുഴുവൻ സമയവും സെൽഫി എടുക്കുന്നതിനും സ്മാർട്ട്ഫോണിലുമാണ് ചിലവഴിക്കുന്നത്. ഇതിനിടയിൽ താൻ ഭക്ഷണം കഴിച്ചോ എന്നതുപോലും ഭാര്യ ശ്രദ്ധിക്കാറില്ല. ഭാര്യക്ക് സെൽഫി ആസക്തിയാണെന്നും
ഭർത്താവ് കോടതിയിൽ വാദം ഉന്നയിച്ചു.
എന്നാൽ ഭർത്താവിന്റെ വാദങ്ങളെ ആകെ യുവതി തള്ളി. തനിക്ക് സ്മാർട്ട് ഫോൺ ഇല്ലാ എന്നും സാധാരണ ഫോൺ
മാത്രമാണ ഉള്ളത് എന്നും ഭാര്യ കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല ഭർത്താവ് വീട്ടിലുള്ളവരോട് പോലും സംസാരിക്കാൻ തന്നെ അനുവദിച്ചിരുന്നില്ല എന്നും യുവതി കോടതിയിൽ പറഞ്ഞു. ഇതോടെ ഇരുവർക്കും കൌൺസിലിംഗ് നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.