Last Modified വ്യാഴം, 17 ജനുവരി 2019 (18:23 IST)
നാരങ്ങയും മഞ്ഞളും ആരോഗ്യത്തിന് അത്രത്തോളം ഗുണകരമാണ് എന്ന് നമുക്കറിയാം. എന്നാൽ ഇത് ഒരുമിച്ച് ചേരുമ്പോഴുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് ആർക്കും അത്ര അറിവുണ്ടാകാൻ സാധ്യതയില്ല. നാരങ്ങാ വെള്ളത്തിൽ ഒരു നുള്ള് ശുദ്ധമായ
മഞ്ഞൾ ചേർക്കുന്നതോടെ രൂപപ്പെടുന്നത് നിത്യവും കഴിക്കാവുന്ന ഒരു ഔഷധമാണ്.
നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് നാരങ്ങാ വെള്ളത്തിൽ മഞ്ഞൾ ചേർത്ത് കഴിക്കുന്നത്. നാരങ്ങയിലെ ഗുണങ്ങൾ ശരീരത്തിന് നല്ല ഊർജ്ജം നൽകുമ്പോൾ. മഞ്ഞൾ ശരീരത്തിലെ വിഷ പദാർത്ഥങ്ങളെ പുറംതള്ളി നല്ല രോഗ പ്രതിരോധ ശേഷി ഉറപ്പാക്കുന്നു.
ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഇതിലും നല്ല ഒരു മരുന്നില്ല എന്നു തന്നെ പറയാം.
കുട്ടികളിൽ ഉണ്ടാകുന്ന വയറുവേദനക്കും ഒരു നാട്ടുമരുന്നായി ഇത് നൽകാവുന്നതാണ്. ഹൃദ്രോഗങ്ങളിൽ നിന്നും, കരൾ രോഗങ്ങളിൽനിന്നും സംരക്ഷണം നൽകാൻ ഈ പാനിയം രാവിലെ വെറും വയറ്റിൽ കുടിക്കുന്നതിലൂടെ സാധിക്കും. എന്നാൽ പ്രമേഹ രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത് കുടിക്കാവൂ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകൾ ചർമ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ്.