കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന്; ബിന്ദുവിന്റെയും കനകദുർ​ഗയുടെയും ഹർജികൾ സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും

  supreme court , Sabarimala protest , police , bindu and kanakdurga , ശബരിമല , കനകദുർഗ , ബിന്ദു , സുപ്രീംകോടതി
പത്തനംതിട്ട| Last Modified വെള്ളി, 18 ജനുവരി 2019 (08:56 IST)
കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയിൽ ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയിൽ ദര്‍ശനം നടത്തിയത്. അതിന് ശേഷം കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഇരുവരും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

ഹർജിക്കാർ തങ്ങളുടെ കുടുംബ, സാമൂഹിക പശ്ചാത്തലങ്ങൾ ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. ആർത്തവം അശുദ്ധിയല്ലെന്നു സ്ഥാപിക്കുകയെന്ന താൽപര്യവും ശബരിമലയിൽ പോകാൻ തങ്ങളെ പ്രേരിപ്പിച്ച ഘടകമാണെന്നും ഹർജിയിൽ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :