പാർട്ടിക്ക് ചീത്തപപ്പേരുണ്ടാക്കിയാൽ ആരായലും ഒരു ദയയും കാട്ടില്ല: ശാസനയുമായി നരേന്ദ്ര മോദി

Last Modified ചൊവ്വ, 2 ജൂലൈ 2019 (17:47 IST)
പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്ന് പ്രവർത്തികൾ ചെയ്യുന്നവരോട് ഒരു ദയയും കാട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിൽ ബിജെപി എംഎൽ‌എ ആകാശ് വിജെയ്‌വർഗീയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്റെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദ്ദിച്ച സംഭവം പരാമർശിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്.

ജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തികൾ ഏത്ര വലിയ രാഷ്ട്രീയ ബന്ധങ്ങളുള്ള ആളാണെങ്കിലും ചെയ്യാൻ പാടില്ല എന്നും നരേന്ദ്ര മോദി പറഞ്ഞു. ബിജെ‌പി ജനറൽ സെക്രട്ടറി കൈലാശ് വിജയ്‌വർഗീയയുടെ മകനണ് അകാശ് വിജയ്‌വർഗീയ. ബിജെ‌പി എംഎൽഎയുടെ ഈ പെരുമാറ്റത്തി പാർട്ടി നേതൃത്വവും പ്രധാനമന്ത്രിയും അസ്വസ്ഥരാണ്. ജെയിലിൽന്നും മടങ്ങിയെത്തിയ ആകാശിനെ സ്വീകരിച്ച ബി ജെപി പ്രവർത്തകർക്കെതിരെ നടപടി എടുക്കാൻ നരേന്ദ്ര മോദി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഇൻഡോറിലെ ഗാഞ്ചി മേഘലയിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ആകാശ് നഗരസഭ ഓഫീസറെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായി മാറിയ സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് മോദി രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :