ന്യൂഡല്‍ഹി|
AISWARYA|
Last Updated:
ശനി, 29 ജൂലൈ 2017 (15:08 IST)
ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി അയേഷാ ടാക്കിയയുടെ ഭര്‍ത്താവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിയുടെ മകനുമായ ഫര്‍ഹാന്‍ അസ്മിക്ക് ഹിന്ദു സംഘടനകളുടെ വധഭീഷണി.
രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസേനയുടെ ആളെന്ന് പരിചയപ്പെടുത്തിയയാളാണ് ഭീഷണിമുഴക്കിയത്. ലവ് ജിഹാദിന്റെ ഭാഗമായി ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ച നീയെല്ലാം മൃഗങ്ങളാണെന്ന് ഇയാള്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.
2009 ലായിരുന്നു ഹിന്ദുവായ അയേഷാ ടാക്കിയ ഫര്‍ഹാനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മിഖായേല്‍ എന്ന പേരുള്ള ഒരു മകന്‍ കൂടിയുണ്ട്. ഫര്‍ഹാനെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് അജ്ഞാതന്‍ പറഞ്ഞതായും ഫര്‍ഹാന്‍ ആരോപിക്കുന്നുണ്ട്. അതേസമയം ഭീഷണി ഫര്‍ഹാനെ ലക്ഷ്യമിട്ടായിരുന്നില്ലെന്നും ഫര്‍ഹാന്റെ പിതാവും എപ്പോഴും വിവാദം സൃഷ്ടിക്കുകയും ചെയ്യുന്ന അബു അസ്മിയെ ലക്ഷ്യമിട്ടാണെന്നാണ് പൊലീസ് സംശയിക്കുന്നത്.