ഷാരുഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പുതുമുഖതാരം?

ഷാരുഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു: ആ നടി ആരാണെന്നോ?

AISWARYA| Last Updated: ശനി, 22 ജൂലൈ 2017 (12:03 IST)
സിനിമയില്‍ തുടക്ക കാലത്ത് അഭിനയിത്തിന്റേയും ശബ്ദത്തിന്റേയും പേരില്‍ സഹതാരങ്ങളില്‍ നിന്നും മോശം അഭിപ്രായങ്ങള്‍ കേട്ടവര്‍ നിരവധി പേരുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ നായികയാണ് ഷീല. എന്നാല്‍ ആ ശബ്ദത്തെ മലയാള സിനിമയും ആരാധകരും നെഞ്ചോട് ചേര്‍ക്കുകയായിരുന്നു.

മലയാലത്തില്‍ മാത്രമല്ല ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരുഖ് ഖാനും ഇപ്പോള്‍ ഈ അനുഭവം ഉണ്ടായിരിക്കുകയാണ്. അനുഷ്‌ക ശര്‍മ്മ ഷാരുഖാന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞത് നവമാധ്യമങ്ങളില്‍ വാര്‍ത്തയാകുകയാണ്.

ഷാരുഖ് ഖാന്‍ നായകനായ റബ് നേ ബനാ ദേ ജോഡി എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ശര്‍മ്മ സിനിമയിലേക്ക് എത്തുന്നത്. ഷാരുഖാനൊപ്പം അഭിനയിക്കാന്‍ ആരും സ്വപ്‌നം കാണുമ്പോഴായിരുന്നു ആദ്യ ചിത്രം തന്നെ അദ്ദേഹത്തിനൊപ്പം ലഭിച്ചത്.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്താണ് അനുഷ്‌ക ഷാരുഖിന്റെ അടുത്തെത്തി ഷാരുഖിന് അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത്. തനിക്ക് ഷാരുഖിനെ ഇഷ്ടമാണ്. ഷാരുഖ് ഒരു നല്ല മനുഷ്യനാണ്. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ഷാരുഖിനെ ഇഷ്ടമല്ലെന്നും അനുഷ്‌ക പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :