യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്തി

സൂറത്ത്:| Last Modified ശനി, 22 നവം‌ബര്‍ 2014 (10:52 IST)
ഗുജറാത്തില്‍ യുവതിയെ ഒരു സംഘം ആളുകള്‍ ആസിഡൊഴിച്ച് കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്.വ്യാഴാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ യുവതിയുടെയും മക്കളുടെയും ദേഹത്ത് സംഘം ആസിഡ് ഒഴിക്കുകയായിരുന്നു.

ശാരീരികബന്ധത്തിന് വിസമ്മതിച്ചതിന്റെ വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്. അക്രമത്തില്‍ യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും നിസ്സാരപരിക്കേറ്റു.

സംഭവത്തില്‍ അസ്‌ലം ശൈഖ്, രാജ വിമല്‍നാരായണ്‍ ശേഖര്‍, സര്‍ഫാസ് ശൈഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുമുമ്പും ഇവര്‍ തന്റെ ഭാര്യയെ ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :