ന്യുഡല്‍ഹി|
Last Modified വ്യാഴം, 20 നവംബര്‍ 2014 (15:03 IST)
ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ കൌമാരക്കാരനെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളി. ഡല്‍ഹി ഗാന്ധി നഗറില്‍ ഒരു ജ്വല്ലറി ഉടമയുടെ ഇളയ മകനായ ഉത്കര്‍ഷ് വര്‍മ്മ(13) യാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച 2.30 ഓടെയാണ് ഉത്കര്‍ഷിനെ കാണാതാകുന്നത്. ഇതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.രാത്രിയായതോടെ ഉത്കര്‍ഷിനെ മോചിപ്പിക്കണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് രണ്ടു തവണ ഫോണ്‍ സന്ദേശം എത്തി.
ബുധനാഴ്ച പുലര്‍ച്ചെ വിളിക്കുമ്പോള്‍ പണം എവിടെ എത്തിക്കണമെന്ന് അറിയിക്കാമെന്നും അറിയിച്ചിരുന്നു. രാവിലെ ഇവര്‍ക്ക് നല്‍കാനുള്ള പണം സ്വരൂപിച്ചെങ്കിലും പിറ്റേന്ന് രാവിലെ ഉത്കര്‍ഷിന്റെ മൃതദേഹം വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഓടയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു പിന്നില്‍ വീടുമായി ബന്ധമുള്ളവരാകാമെന്നാണ് പൊലീസ് കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.