വിവാഹവും ജീവിതവും മാധ്യമങ്ങൾ പറയുന്നത് പോലെ തീരുമാനിക്കാനുള്ളതല്ല; തന്റെ വിവാഹജീവിതത്തിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ മാധ്യമാങ്ങള്‍ക്കെതിരെ അഭിഷേക് ബച്ചൻ

മാധ്യമങ്ങൾ അതിനെ എങ്ങനെയാണു എടുക്കുന്നതെന്നും എനിക്കറിയാം

അഭിഷേക് ബച്ചൻ , ഐശ്വര്യ റായി , അഭിഷേകും ഐശ്വര്യയും പിരിയുന്നു
മുംബൈ| joys| Last Updated: ബുധന്‍, 15 ജൂണ്‍ 2016 (12:31 IST)
തന്റെ വിവാഹജീവിതത്തിൽ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് ചുട്ട മറുപടിയുമായി അഭിഷേക് ബച്ചൻ. മാധ്യമങ്ങൾ പറയുന്നത് പോലെ തീരുമാനിക്കാനുള്ളതല്ല തന്റെ വിവാഹവും ജീവിതവുമെന്ന് ജൂനിയർ ബച്ചൻ വ്യക്തമാക്കി.

"സത്യം എന്താണെന്നും മാധ്യമങ്ങൾ അതിനെ എങ്ങനെയാണു എടുക്കുന്നതെന്നും എനിക്കറിയാം. ഞങ്ങളുടെ ജീവിതം എങ്ങനെയാകണമെന്നും മൂന്നാമതൊരാൾ തീരുമാനിക്കുന്നത് അനുവദിക്കില്ല. ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അവൾക്കും അവൾ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കും അറിയാം. നിങ്ങളുടെ സൌകര്യത്തിനനുസരിച്ച് ചില കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെങ്കിൽ അത് തുടരട്ടെ. എല്ലാത്തിലുമുപരി ഞാൻ സമൂഹത്തിൽ അറിയപ്പെടുന്ന ആളാണു. എന്നാൽ, എല്ലായ്പ്പോഴും മാധ്യമങ്ങളെ സന്തോഷിപ്പിക്കാൻ തനിക്ക് കഴിയില്ല. എന്റെ വിവാഹവും ജീവിതവും മാധ്യമങ്ങൾ പറയുന്നത് പോലെ തീരുമാനിക്കാനുള്ളതല്ല. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങൾ എനിക്കൊരു പ്രശ്ന്മല്ല" - അഭിഷേക് വ്യക്തമാക്കി. ഡെക്കാൻ ക്രോണിക്കിൾ ദിനപത്രമാണ്‌ അഭിഷേകിന്റെ നിലപാട് പുറത്ത് കൊണ്ടുവന്നത്.

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഉൾപ്പെടുന്ന ഒരു വീഡിയോ കുറച്ചുകാലം മുമ്പ് വൈറൽ ആയിരുന്നു. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന ഇരുവരും തമ്മിൽ അകൽച്ചയോടെ പെരുമാറുന്നത് ആയിരുന്നു വീഡിയോ. ഐശ്വര്യക്ക് ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിൽ വിമുഖത പ്രകടിപ്പിച്ച അഭിഷേക് ഫോട്ടോ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ആഷിന്റെ അടുത്തു നിന്ന് മാറി പോകുകയും ചെയ്തിരുന്നു. ഇതോടെ താരദമ്പതികളുടെ ഇടയിൽ അകൽച്ചയുണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് അഭിഷേക്
എത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :