സുസ്മിത സെൻ ഐശ്വര്യ റായിയെ കരയിച്ചതെന്തിന്? ആ രഹസ്യം ശ്വേത മേനോൻ വെളിപ്പെടുത്തുന്നു

സുസ്മിത സെൻ ഐശ്വര്യ റായിയെ കരയിച്ചതെന്തിന്? ആ രഹസ്യം ശ്വേത മേനോൻ വെളിപ്പെടുത്തുന്നു

aparna shaji| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (14:02 IST)
1994 -ൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ടായിരുന്നു സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടിയത്. മത്സരത്തിൽ
ഐശ്വര്യ റായി ഒന്നാമത് എത്തണമെന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുത‌ൽ സാധ്യത ക‌ല്പിക്കപ്പെട്ടിരുന്നതും താരത്തിനായിരുന്നു. എന്നാൽ കടുത്ത മത്സരം തന്നെ താരത്തിന് നേരിടേണ്ടി വന്നു.

ആദ്യത്തെ നാല് റൗണ്ടിൽ താനായിരുന്നു ഐശ്വര്യയുടെ മുഖ്യ എതിരാളിയെന്ന് നടി
ശ്വേത മേനോന്‍ വർഷങ്ങ‌ൾക്കുശേഷം പറയുന്നു. എന്നാൽ രണ്ടുപേരേയും പിന്തള്ളി അതുവരെ ലിസ്റ്റിൽ ഇല്ലാതിരുന്ന ദില്ലിക്കാരിയായ സുസ്മിത സെന്‍ ഐശ്വര്യയ്ക്കും മുകളിലെത്തി. ഇത് സംഘാടകര്‍ക്കും മാധ്യമങ്ങള്‍ക്കും ശരിക്കും ഞെട്ടലുണ്ടാക്കി. സത്യത്തില്‍ അവരും ആഗ്രഹിച്ചത് ഐശ്വര്യ തന്നെ വിജയിക്കണം എന്നായിരുന്നു. ഇത് സുസ്മിതയുടെ വാശി കൂട്ടി. അവസാന റൗണ്ട് കഴിഞ്ഞുപ്പോള്‍ ഐശ്വര്യയും സുസ്മിതയും ഒന്നാം സ്ഥാനത്തും താൻ രണ്ടാം സ്ഥാനത്തും എത്തിയെന്ന് താരം പറഞ്ഞു.

സുസ്മിതയുടെ അവിചാരിതമായ വരവും വിജയവും ഐശ്വര്യയെ തളർത്തുകയും ടൈ ബ്രേക്കറില്‍ ചോദ്യം ഉത്തരം വേളയില്‍ ഐശ്വര്യ നന്നായി വെള്ളം കുടിച്ചുവെന്നും ശ്വേത മേനോന്‍ പറഞ്ഞു. റിസൾട്ട് വന്നപ്പോൾ സുസ്മിതയെക്കാൾ താഴെയായിരുന്നു ഐശ്വര്യയുടെ സ്ഥാനമെന്നതിനാൽ അവർ റൂമിലിരുന്ന് തേങ്ങി കരഞ്ഞിരുന്നുവെന്ന് ശ്വേത മേനോൻ പറഞ്ഞു.
കടപ്പാട്: മെട്രോ മാറ്റിനി






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :