1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Abhilash Tomy News

അഭിലാഷിനെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും

അഭിലാഷിനെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും

മലയാളി നാവികന്‍ അഭിലാഷ് ടോമി
സാഹസിക പായ്‌വഞ്ചിയോട്ടത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും. നാവികസേനാ കപ്പൽ ഐഎൻഎസ് സത്പുര എത്തിയശേഷമാകും അഭിലാഷിനെ മാറ്റുന്നതിനെക്കുറിച്ച് തീരുമാനമാകുക.
 
ദ്വീപിൽ വിമാനമിറങ്ങാൻ സൗകര്യമില്ലാത്തതിനാൽ കടൽ മാർഗമേ യാത്ര സാധ്യമാകൂ. മൊറീഷ്യസിൽ വിശദമായ പരിശോധന നടത്തിയതിന് ശേഷം സാഹചര്യം മനസ്സിലാക്കി, അനുമതി ലഭിക്കുകയാണെങ്കിൽ വിമാനത്തിൽ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള സാധ്യതയും പരിഗണിക്കും.
 
ആരോഗ്യനില വേഗം തന്നെ മെച്ചപ്പെടുന്നുണ്ടെന്ന് അഭിലാഷിനോട് സംസാരിച്ച വൈസ് അഡ്‌മിറൽ പി അജിത് കുമാർ അറിയിച്ചു. സാരമായ ചില പരുക്കുകളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട തരത്തിലുള്ളവയല്ലെന്നു പ്രതിരോധവകുപ്പ് വക്താവും വ്യക്തമാക്കി.
അടുത്ത ലേഖനം
ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഭാര്യ ലക്ഷ‌്മി ഗുരുതരാവസ്ഥ തരണം ചെയ‌്തു