മുംബൈ|
VISHNU N L|
Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (12:58 IST)
പ്രമുഖ ഗായകന്‍ അഭിജിത് ഭട്ടാചാര്യയ്‌ക്കെതിരെ സ്ത്രീ പീഡനക്കേസ്. കൈലേഷ് ഖേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോഖന്ദവാല ദുര്‍ഗ പൂജ മണ്ഡലില്‍ എത്തിയ യുവതിയെ കടന്നുപിടിച്ചതിനാണ് കേസ്. മുപ്പത്തിനാലുകാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. മുംബൈ ഒഷിവാര പോലീസ് സ്‌റ്റേഷനില്‍ വ്യാഴാഴ്ച രാത്രിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പരിപാടിക്കിടെ തന്നെ കടന്ന് പിടിച്ചെന്നും ദേഹത്തുനിന്ന് കയ്യെടുക്കാന്‍ അഭിജിത്തിനോട് നിര്‍ദേശിച്ചപ്പോള്‍ വോളണ്ടിയര്‍മാരെ വിളിച്ച് തന്നെ സ്ഥലത്തുനിന്ന് പിടിച്ചുമാറ്റിയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 എ, 506, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഭിജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
കേസിനാസ്പദമായ സംഭവം നടന്ന പരിപാടിയുടെ സംഘാടകരില്‍ ഒരാള്‍ കൂടിയാണ് അഭിജിത്. ഇതിനു മുമ്പും വിവാദങ്ങളില്‍ ചെന്ന് തലയിട്ടിട്ടുള്ള സ്വഭാവക്കാരനായ അഭിജിത് പതിനഞ്ചിലേറെ ഭാഷകളില്‍ പാടിയിട്ടുള്ള ഗായകനാണ്. റോഡപകടക്കേസില്‍ സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചപ്പോള്‍ റോഡ് വാഹനണങ്ങള്‍ക്കും നായ്ക്കള്‍ക്കുമുള്ളതാണെന്നും മനുഷ്യര്‍ക്ക് ഉറങ്ങാനുള്ളതല്ലെന്നും പറഞ്ഞത് വിവാദമായിരുന്നു.