ന്യൂഡല്‍ഹി|
JOYS JOY|
Last Modified ഞായര്‍, 3 ജനുവരി 2016 (11:38 IST)
കഴിഞ്ഞദിവസം അന്തരിച്ച മുതിര്‍ന്ന
സി പി ഐ നേതാവ് എ ബി ബര്‍ദന്റെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും. നിഗംബോധ്‌ഘട്ട് വൈദ്യുത ശ്‌മശാനത്തിലായിരിക്കും സംസ്കാരം.
അതേസമയം, മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെയ്ക്കും. സി പി ഐ ആസ്ഥാനമായ അജോയ് ഭവനില്‍ ആയിരിക്കും പൊതുദര്‍ശനത്തിനു വെയ്ക്കുക. പക്ഷാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴിനായിരുന്നു ബര്‍ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ബര്‍ദന്റെ നിര്യാണത്തില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ഇടതു രാഷ്‌ട്രീയത്തിന്റെ തൂണുകളില്‍ ഒന്നാണ് നഷ്‌ടമായതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അനുസ്മരിച്ചു.