ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 24 ജൂണ്‍ 2014 (09:54 IST)
ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടു. തന്റെ പ്രസിദ്ധമായ ടെലിവിഷന്‍ ഷോ ആയ 'സത്യമേ വജയതേ'യുടെ ഡിവിഡി സെറ്റുമായാണ് ആമിര്‍ പ്രധാനമന്ത്രിയെ കാണാനെത്തിയത്. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ആമിര്‍ ഖാന്‍ അദ്ദേഹത്തെ കണ്ടത്.
മോഡിയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് ആമിര്‍ നേരത്തേ പറഞ്ഞിരുന്നു. പാവപ്പെട്ട ആളുകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് മോഡിയുടെ ലക്ഷ്യമെന്നും ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനൊപ്പം സഹകരിക്കുമെന്നും ആമിര്‍ വ്യക്‌തമാക്കിയിരുന്നു. സത്യമേവ ജയതേയിലൂടെ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് മോഡി ഉറപ്പ് നല്‍കി.