കേന്ദ്രവിജ്ഞാപനത്തിനെതിരെ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി

ന്യൂഡല്‍ഹി| jf| Last Modified വ്യാഴം, 28 മെയ് 2015 (08:41 IST)
ഉദ്യോഗസ്ഥനിയമനം നടത്താന്‍ ലഫ്. ഗവര്‍ണര്‍ക്കാണ് അധികാരമെന്ന കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. പാര്‍ട്ടി എംഎല്‍യും മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതി കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയം നാലു ഭേദഗതികളോടെ ശബ്ദ വോട്ടോടെയാണു സഭ പാസാക്കിയത്.

കേന്ദ്രഭരണപ്രദേശങ്ങളില്‍ ഉദ്യോഗസ്ഥനിയമനം നടത്താന്‍ ലഫ്. ഗവര്‍ണര്‍ക്കാണ് അധികാരമെന്ന കേന്ദ്രത്തിന്റെ വിജ്ഞാപനം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ മഹേന്ദ്രഗോയല്‍ കേന്ദ്രവിജ്ഞാപനത്തിന്റെ പകര്‍പ്പ് സഭയില്‍ കീറിയെറിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്
മൂന്നു ബിജെപി എംഎല്‍മാരും നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.ഇതിനിടെ ദില്ലി സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :