ആയിരം രൂപ പിഴയടച്ചു, പക്ഷേ ആധാര്‍-പാന്‍ ലിങ്കിങ് പൂര്‍ത്തിയായിട്ടില്ല; അങ്ങനെയുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്ത

രേണുക വേണു| Last Modified ശനി, 1 ജൂലൈ 2023 (10:39 IST)

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരിക്കുകയാണ്. ഇതുവരെ സമയപരിധി നീട്ടിനല്‍കിയിട്ടില്ല. അതിനിടെ ആയിരം രൂപ പിഴയടച്ചിട്ടും ആധാര്‍-പാന്‍ കാര്‍ഡ് ലിങ്കിങ് പൂര്‍ത്തിയാകാത്ത ഒരുപാട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരക്കാര്‍ ടെന്‍ഷനടിക്കേണ്ട എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പിഴയടച്ചിട്ടും ലിങ്കിങ് പൂര്‍ത്തിയാകാത്ത കേസുകള്‍ പ്രത്യേകം പരിഗണിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

പണമടയ്ക്കുമ്പോള്‍ ചലാന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നില്ല. പോര്‍ട്ടലിലെ ഇ-പേ ടാക്‌സ് ടാബില്‍ പോയാല്‍ പേയ്‌മെന്റ് സ്റ്റാറ്റസ് അറിയാം. ഈമെയില്‍ ആയും ചലാന്‍ ലഭിക്കും. ആയിരം രൂപ പിഴയായി ഈടാക്കിക്കൊണ്ട് പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :