അനുബന്ധ വാര്‍ത്തകള്‍
- ഇനിയും ചെയ്തില്ലേ? പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്ന്
- കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉടൻ: സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്
- ത്രിപുരയിൽ ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി, 7 പേർ ഷോക്കേറ്റ് മരിച്ചു, 18 പേർ ഗുരുതരാവസ്ഥയിൽ
- കെട്ടിപ്പിടിത്തവും ചുംബനവും പതിവ്; മെട്രോയുടെ പേര് പോണ് ഹബ് എന്നാക്കണമെന്ന് സോഷ്യല്‍ മീഡിയ, ചിത്രങ്ങളും വീഡിയോയും വൈറല്‍
- പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു
നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എളുപ്പത്തില്‍ അറിയാം; ഇങ്ങനെ ചെയ്തു നോക്കൂ
ആയിരം രൂപ പിഴയോടു കൂടി ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. അതുകൊണ്ട് ഇവ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇങ്ങനെ ചെയ്താല്‍ മതി..!
uidai.gov.in എന്ന വെബ്സൈറ്റില്‍ കയറി ഇത് പരിശോധിക്കാന്‍ സാധിക്കും. ഈ വെബ്സൈറ്റില്‍ കയറിയ ശേഷം ആധാര്‍ സര്‍വീസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അതില്‍ ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തിരഞ്ഞെടുക്കുക. 12 അക്ക ആധാര്‍ നമ്പര്‍ നല്കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക. ശേഷം പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കണം.
അതിനുശേഷം സെക്യൂരിറ്റി വെരിഫിക്കേഷന്റെ ഭാഗമായി കാപ്ച കോഡ് നല്കി ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ സാധിക്കും.