1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sslc Exam News

എസ്എസ്എല്‍സി സേ പരീക്ഷ ഇന്നുമുതല്‍

Sslc Exam
എസ്എസ്എല്‍സി സേ പരീക്ഷ ഇന്നുമുതല്‍ ആരംഭിക്കും. ഈമാസം 14വരെയാണ് പരീക്ഷ നടക്കുന്നത്. കൂടാതെ ഈമാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. 1101 പേരാണ് പരീക്ഷ എഴുതുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവരും കായിക മത്സരങ്ങളില്‍ പങ്കെടുത്തതുകൊണ്ട് പരീക്ഷ എഴുതാന്‍ സാധിക്കാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു.
 
അതേസമയം 2023 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (https://sslcexam.kerala.gov.in) ലഭ്യമാണ്.
അടുത്ത ലേഖനം
പാനൂരില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു; കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍