ന്യൂഡല്‍ഹി|
BIJU|
Last Updated:
വെള്ളി, 13 ഏപ്രില്‍ 2018 (20:11 IST)
എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ബാങ്ക് അക്കൌണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൌണ്ട് അസാധുവാകും. ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ അസാധുവാകുമെന്ന് മുന്നറിയിപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ നിര്‍ബന്ധമാക്കി.
ആധാര്‍ ഉള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിര്‍ബന്ധമായും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജൂലൈ ഒന്നിനകം ഇത് നടപ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.
ആധാര്‍ കാര്‍ഡുള്ളവര്‍ ജൂലൈ ഒന്നിനുമുമ്പ് അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും.