Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (09:46 IST)
തമിഴ് സംവിധായകനും നടനുമായ മഹേന്ദ്രന്‍ അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ഉതിരിപ്പൂക്കള്‍, നെഞ്ചത്തൈ കിള്ളാതെ, ജോണി, മുള്ളുംമലരും, മെട്ടി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. അറ്റ്ലി സംവിധാനം ചെയ്ത് വിജയ് നായകനായ തെരി എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തതിലൂടെ മലയാളികൾക്കും സുപരിചിതനാണ് അദ്ദേഹം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയിലും ഒരു സുപ്രധാന വേഷത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.