Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (09:36 IST)
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത
ലൂസിഫർ എന്ന ചിത്രം ബോക്സോഫീസിൽ കുതിക്കുകയാണ്. മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ് ചിത്രം. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ച് വിജയകരമായി തന്റെ ജീവിതം മുന്നിട്ട് പോകുമ്പോൾ പഴയ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് പൃഥ്വിരാജ്.
അത്തരം വേട്ടകളൊന്നും ബാധിക്കാത്ത അവസ്ഥയിലാണു കുറെക്കാലമായി ഞാൻ. എന്റെ മനസ്സിലെ കല സത്യസന്ധമായിരുന്നു എന്നു ജനം തിരിച്ചറിയുന്ന നിമിഷമാണിത്. എന്തെല്ലാം പരാതിയുണ്ടെങ്കിലും കല എന്ന സാധനത്തിനൊരു മാജിക്കുണ്ട്. അതിന്റെ പ്രഭയിൽ എല്ലാം മറക്കും. സമാന്തര സിനിമയോ പരീക്ഷണ സിനിമയോ അല്ല. ഒരു കാലത്ത് ഞാൻ ഇവിടെ പലർക്കും ശല്യമായിരുന്നു. ഇപ്പോൾ അത് മാറുന്നുണ്ട്. എന്നെ അംഗീകരിക്കുന്നവരും ഉണ്ട്.
മോഹൻലാലാണ് ഈ സിനിമയെക്കുറിച്ച് ആദ്യം ജനത്തോടു പറയുന്നത്. ഓരോ തവണയും അദ്ദേഹം എന്നെക്കുറിച്ചും പറഞ്ഞു. ലാലേട്ടനെപ്പോലെ ഒരാൾ പറയുമ്പോൾ ഉണ്ടാകുന്ന വിശ്വാസമാണ് എന്നോടുള്ള വിശ്വാസമായി മാറിയത്. അങ്ങനെ പറയാൻ ഒരാളുണ്ടായി എന്നതാണു വലിയ കാര്യം.