പൗരത്വ പ്രതിഷേധം: ഉത്തര്‍പ്രദേശില്‍ മരണം 10, ഇന്റര്‍നെറ്റ് റദ്ദാക്കിയത് 21 ജില്ലകളില്‍

ബിജ്‌നോര്‍, സംഭാല്‍, ഫിറോസാബാദ്, മീററ്റ്, കാന്‍പുര്‍, വാരാണസി എന്നിവിടങ്ങളിലാണു മരണം സംഭവിച്ചിരിക്കുന്നത്.

തുമ്പി ഏബ്രഹാം| Last Modified ശനി, 21 ഡിസം‌ബര്‍ 2019 (09:34 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി.ന്യൂസ് 18-നും ടൈംസ് ഓഫ് ഇന്ത്യയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ബിജ്‌നോര്‍, സംഭാല്‍, ഫിറോസാബാദ്, മീററ്റ്, കാന്‍പുര്‍, വാരാണസി എന്നിവിടങ്ങളിലാണു മരണം സംഭവിച്ചിരിക്കുന്നത്.

നിലവില്‍ ഉത്തര്‍പ്രദേശിലെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തേ ആറു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അതൊന്നും പൊലീസ് വെടിവെപ്പില്‍ ഉണ്ടായതല്ലെന്നായിരുന്നു ഡിജിപി ഒപി സിങ്ങിന്റെ അവകാശവാദം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :