1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rape again Uttar Pradesh

ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത; ബലാത്സംഗം; ആസിഡ് ആക്രമണം; ഗുരുതര പരിക്കുമായി യുവതി

ആസിഡ് ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Uttar Pradesh
ഉത്തർപ്രദേശിൽ ഉന്നാവ് പെൺകുട്ടിക്ക് സമാനമായി വീണ്ടും ക്രൂരത. ബലാത്സംഗ പരാതി പിൻവലിക്കാൻ വിസമ്മതിച്ച യുവതിക്കുനേരെ പ്രതികൾ ആസിഡ് ആക്രമണം നടത്തി. ആസിഡ് ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 
 
ഉത്തർപ്രദേശിലെ മുസഫർപൂരിലാണ് സംഭവം. നാല് പ്രതികൾ രണ്ടു ദിവസം മുൻപ് രാത്രി യുവതിയുടെ വീട്ടിലെത്തി ബലാത്സംഗ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യുവതി വിസ്സമ്മതച്ചതോടെയാണ് ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലാണ്. അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. 
About Writer
തുമ്പി ഏബ്രഹാം
അടുത്ത ലേഖനം
'നെ‌ഹ്രു രാജ്യം കണ്ട വലിയ റേപ്പിസ്റ്റ്, ബലാത്സംഗവും അഴിമതിയും രാജ്യത്തിന് സമ്മാനിച്ചത് ഈ കുടുംബം'; വിവാദ പരാമർശവുമായി വിഎച്ച്‌പി നേതാവ്