തുമ്പി ഏബ്രഹാം|
Last Modified ബുധന്‍, 18 ഡിസംബര്‍ 2019 (11:40 IST)
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷം തുടര്‍വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ ബെഞ്ച് വ്യക്തമാക്കി.
ജനുവരി രണ്ടാം വാരത്തിനകം മറുപടി നൽകാനാണ് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 22ന് കേസില്‍ വാദം കേള്‍ക്കും. 60 ഹര്‍ജികളാണ് വിവാദ പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹര്‍ജികള്‍. മതഭേദമില്ലാതെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും സമത്വവും ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് വിരുദ്ധമാണ് പൗരത്വ ഭേഗതി നിയമമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.