ചൈനയിൽ നിന്നെത്തിച്ച 63,000 പിപിഇ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (20:11 IST)
കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ചൈനയിൽ നിന്നും എത്തിച്ച വ്യക്തിഗത സുരക്ഷാ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ചൈനയിലെ രണ്ട് വിമാനത്താവളങ്ങൾ വഴി അഞ്ചുലക്ഷത്തിൽപരം പിപിഇ കിറ്റുകളാണ് ഇന്ത്യയിലെത്തിച്ചത്. ഇതിൽ 63,000 കിറ്റുകളാണ് ഇപ്പോൾ ഗുണനിലവാരമില്ലാത്തതിനാൽ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തിയത്.

ഹോങ്കോങ്കില്‍ നിന്ന് പിപിഇ കിറ്റുകള്‍ കൊണ്ടുവരാനാണ് ഇന്ത്യ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിടെനിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് ഗുണനിലവാര പരിശോധനയ്‌ക്ക് ശേഷം ചൈനയിൽ നിന്നും കിറ്റുകൾ എത്തിക്കാമെന്ന് തീരുമാനമെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :