ലോക്ക്ഡൗൺ കാലത്ത് റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാനകമ്പനികൾ തിരികെ നൽകണം

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (20:04 IST)
ലോക്ക്ഡൗണിനെ തുടർന്ന് വിമാനടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്ന യാത്രക്കാർക്ക് മുഴുവൻ യാത്രാതുകയും തിരികെ നൽകണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനകമ്പനികളോട് ആവശ്യപ്പെട്ടു.

ആദ്യ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ രണ്ടാം ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ വിമാനടിക്കറ്റുകള്‍
ബുക്കുചെയ്തിട്ടുള്ള എല്ലാവര്‍ക്കും ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കാതെ മുഴുവൻ തുകയും തിരികെ നൽകണമെന്നാണ് നിർദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :