പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികള്‍ ചേര്‍ന്ന് എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി; പരീക്ഷിച്ചത് മൊബൈലില്‍ കണ്ട അശ്ലീല ദൃശ്യങ്ങള്‍

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികള്‍ ചേര്‍ന്ന് എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി; പരീക്ഷിച്ചത് മൊബൈലില്‍ കണ്ട അശ്ലീല ദൃശ്യങ്ങള്‍

  rape , police , rape case , Watching Porn , Minor Boys , പീഡനം , മാനഭംഗം , എട്ടുവയസുകാരി , കുട്ടി , അശ്ലീല വീഡിയോ
ഡറാഡൂണ്‍| jibin| Last Modified ചൊവ്വ, 17 ജൂലൈ 2018 (17:08 IST)
എട്ടുവയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു കുട്ടികള്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. ഡറാഡൂണിലെ സഹസ്പൂരിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് കുട്ടികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി ജുവനൈൽ ഹോമിലേക്ക് മാറ്റി.

ഈ മാസം 12നാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ഒമ്പതിനും 14നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

പീഡനത്തിന് രണ്ടു ദിവസം മുമ്പ് കുട്ടികള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കണ്ട പ്രതികളായ കുട്ടികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ പദ്ധതിയിടുകയായിരുന്നു.

സംഭവദിവസം വീടിനു പുറത്ത് കളിക്കുകയായിരുന്നു പെൺകുട്ടിയോട് ചോക്ലേറ്റ് വാങ്ങി തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് അഞ്ചു പേരും കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. പീഡനം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ ചോദ്യം ചെയ്‌തപ്പോള്‍ പീഡനവിവരം വ്യക്തമാകുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :