14മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ പീഡിപ്പിച്ചു; ഒളിവില്‍ പോയ പ്രതിക്ക് പിന്നാലെ പരക്കം പാഞ്ഞ് പൊലീസ്

14മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ പീഡിപ്പിച്ചു; ഒളിവില്‍ പോയ പ്രതിക്ക് പിന്നാലെ പരക്കം പാഞ്ഞ് പൊലീസ്

   Madhya Pradesh , raped , grandfather , police , ഗജ്രാജ് സിംഗ് ഭീല്‍ , പീഡനം , കുഞ്ഞ് , പൊലീസ്
വിദിഷ (മധ്യപ്രദേശ്)| jibin| Last Modified ചൊവ്വ, 17 ജൂലൈ 2018 (14:47 IST)
14മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ പീഡനത്തിനിരയാക്കി. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതിയായ ഗജ്രാജ് സിംഗ് ഭീല്‍ (38) ഒളിവില്‍ പോയി.

കഴിഞ്ഞ ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടിലായിരുന്ന കുട്ടിയെ കളിപ്പിക്കാന്‍ കൊണ്ടു പോകുകയാണെന്ന് പറഞ്ഞാണ് ഗജ്രാജ് കുട്ടിയെ എടുത്തു കൊണ്ടു പോയത്. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു.

കുട്ടിയെ തിരികെ നല്‍കി പ്രതി മടങ്ങിയ ശേഷം പീഡനം സംബന്ധിച്ചു സംശയം തോന്നിയ കുഞ്ഞിന്റെ അമ്മ ആശുപത്രിയിലെത്തി. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :