ബസ് കാത്തു നിന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

 കൂട്ടബലാത്സംഗം , തെലുങ്കാന , പൊലീസ് , റെഡ്ഢി ജില്ല
ഹൈദരാബാദ്| jibin| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (15:02 IST)
തെലുങ്കാനയില്‍ മുപ്പതുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. തെലുങ്കാനയിലെ രംഗ റെഡ്ഢി ജില്ലയിലാണ് സംഭവം നടന്നത്. യുവതിയെ പീഡിപ്പിച്ച മൂന്നുപേരും ഒളിവിലാണ്.

കഴിഞ്ഞ ദിവസം ബസിനായി കാത്തുനിന്ന യുവതിയെ ഓട്ടോയിലെത്തിയ മൂന്നംഗസംഘം ബലമായി പിടിച്ചു കയറ്റി കൊണ്ടുപോകുകയായിരുന്നു. യുവതിയെ അജ്ഞാതസ്ഥലത്ത് എത്തിച്ച ശേഷം മൂവരും മാറി മാറി പീഡിപ്പിക്കുകയായിരുന്നു.

സംഭവശേഷം അവശയായ യുവതിയെ ഉപേക്ഷിച്ച് ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. യുവതി നേരിട്ട് പൊലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :