എതിർപ്പുകൾ കൂസാതെ അഡ്‌മിനിസ്‌ട്രേറ്റർ. ലക്ഷദ്വീപിൽ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലമാറ്റം

അഭിറാം മനോഹർ| Last Modified വ്യാഴം, 27 മെയ് 2021 (12:55 IST)
ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഫിഷറീഷ് വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.

എത്രയും പെട്ടെന്ന് നിർദേശിച്ച സ്ഥലത്ത് ജോലിക്ക് പ്രവേശിക്കണമെന്നാണ് ഉത്ത്രവിലെ നിർദേശം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കൂട്ട സ്ഥലംമാറ്റം. അതേസമയം ലക്ഷദ്വീപ് സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ എഐസിസി സംഘത്തിന് ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള അനുമതി അഡ്‌മിനിസ്‌ട്രേഷൻ നിഷേധിച്ചു. കൊവിഡ് സാഹചര്യം ചൂണ്ടികാട്ടിയാണ് അനുമതി നിഷേധിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :